കോൺഗ്രസ്‌- ബിജെപി ബന്ധം സി പി എം ആരോപിക്കുന്നത് ജാള്യം മറയ്ക്കാൻ :കുമ്മനം

തിരുവനന്തപുരം :വൻ പരാജയം ഉറപ്പായത് കൊണ്ടാണ് കോൺഗ്രസ്‌ ബിജെപി ബന്ധം സി പി എം ആരോപിക്കുന്നത് എന്ന് കുമ്മനം രാജശേഖരൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർത്ഥിയെ വട്ടിയൂർക്കാവിൽ കാലുവാരിയ പാർട്ടിയാണ് സിപിഎം . ഇതേപ്പറ്റി അന്വേഷണം നടത്താൻ കമ്മീഷനെ വെച്ച കാര്യം ജനങ്ങൾ മറന്നിട്ടില്ല. നരേന്ദ്ര മോഡിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും എന്ന രണ്ട് ചേരികൾ മാത്രമേ ഈ തിരഞ്ഞെടുപ്പിൽ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു