കുവൈത്തിൽ മോശം ഭക്ഷണം വിറ്റാൽ കനത്ത ശിക്ഷ

കുവൈത്ത് സിറ്റി :രാജ്യത്ത് മോശം ഭക്ഷണ സാധനങ്ങൾ വിൽകുന്നവർക്ക് കനത്ത ശിക്ഷ ഉറപ്പ് വരുത്തുന്ന രീതിയിൽ ഫുഡ്‌ ആൻഡ് ന്യൂട്രീഷൻ ചട്ടങ്ങളിൽ ഭേദഗതി വരുത്തണമെന്ന നിർദേശം പാർലമെന്റ് അംഗീകരിച്ചു. മോശം സാധനങ്ങൾ വിൽകുന്നവർക്ക് 3000 മുതൽ 10000 ദിനാർ വരെ പിഴയീടാക്കണമെന്നും ഇത്തരം വസ്തുക്കൾ കടകളിൽ വിതരണം ചെയ്യുന്നവർക്ക് 50000 ദിനാർ പിഴയും 3 വർഷത്തിൽ കുറയാത്ത തടവും നൽകണമെന്ന നിർദേശത്തിനാണ് പാർലമെന്റ് അംഗീകാരം നൽകിയത്.