ചികിത്സ കഴിഞ്ഞിട്ടും ആശുപത്രി വിട്ട് പോകാൻ മടി :നടപടി സ്വീകരിക്കാനൊരുങ്ങി ആരോഗ്യ മന്ത്രാലയം

Doctor With Digital Tablet Talks To Woman In Hospital Bed

കുവൈത്ത് സിറ്റി :വിദേശികളിൽ ചിലർ ചികിത്സ കഴിഞ്ഞിട്ടും ആശുപത്രിയിൽ തുടരുന്നതായി പരാതി വ്യാപകമായതോടെ കർശന നടപടിക്കൊരുങ്ങി ആരോഗ്യ മന്ത്രാലയം. ചികിത്സ പൂർത്തിയാക്കി ഡോക്ടർമാർ ആശുപത്രി വിടാൻ നിർദേശം നൽകിയിട്ടും ചിലർ തുടരുന്നതായാണ് പരാതി ഉയർന്നിട്ടുള്ളത്. രോഗമില്ലാത്തവർ ഒഴിയാത്തത് കൊണ്ട് രോഗികൾക്ക് കിടക്കകൾ ലഭ്യമല്ലാത്ത സാഹചര്യവും നിലവിലുണ്ടെന്ന് അധികൃതർ സൂചിപ്പിച്ചു. പ്രശ്നം പരിഹരിക്കാൻ പുതിയ നടപടികൾ മന്ത്രാലയം ആസൂത്രണം ചെയ്തിട്ടുണ്ട്. ഇത്തരം രോഗികളെ സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കുകയും അവരെ ആശുപത്രികളുടെ സോഷ്യൽ സർവീസ്, പൊതു ജന സമ്പർക്ക വിഭാഗത്തിന് കൈമാറും ഇതിന് ശേഷം ബന്ധപ്പെട്ട ഏജൻസികളെ അറിയിച്ച് ഇവരെ നീക്കാൻ ആവശ്യപ്പെടും. ഇതിന് ആഭ്യന്തര വകുപ്പിന്റെ സഹായവും ആവശ്യപ്പെടും.