മൊബൈൽ ഫോൺ വില്ലനായി. കുവൈത്തിൽ ഈ വർഷം റോഡപകടത്തിൽ മരിച്ചത് 70 പേർ

കുവൈത്ത് സിറ്റി :ഈ വർഷം മാർച്ച്‌ 20 വരെ കുവൈത്തിൽ റോഡപകടങ്ങളിൽ പെട്ട് ജീവൻ നഷ്ടമായത് 70 പേർക്ക്. ഇതിൽ സ്വദേശികളും വിദേശികളും ഉൾപ്പെടുന്നു. മരിച്ചവരിൽ അധികവും യുവാക്കളാണെന്നും ഗതാഗത വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നതാണ് അപകടങ്ങൾക്ക് പ്രധാനകാരണമെന്ന് അധികൃതർ പറഞ്ഞു. ഗതാഗത നിയമ പാലനത്തിലെ അശ്രദ്ധയും അപകടങ്ങൾക്ക് കാരണമകുന്നുണ്ടെന്ന് സ്ഥിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു