രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കും

വയനാട് :കോൺഗ്രസ്‌ ദേശീയ അധ്യക്ഷൻ രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കും. ഇത് സംബന്ധിച്ച് അദ്ദേഹം കെ പി സി സി യെ താൽപര്യം അറിയിച്ചതായാണ് സൂചനകൾ. വയനാട്ടിൽ നിന്നും മത്സരിക്കണമെന്ന് രാഹുലിനോട് കെ പി സി സി ആവശ്യപ്പെട്ടതായി ഉമ്മൻ‌ചാണ്ടി അറിയിച്ചിരുന്നു. രാഹുൽ മത്സരിക്കുമെങ്കിൽ പിൻമാറാൻ തയ്യാറാണെന്ന് ടി സിദ്ദിഖ് വ്യക്തമാക്കിയിട്ടുണ്ട് . മൽസരം ദക്ഷിണേന്ത്യയിൽ പാർട്ടിക്ക് ഗുണം ചെയ്യുമെന്നും ഉമ്മൻ‌ചാണ്ടി   പറഞ്ഞു.