സാംസ്‌കാരിക വൈവിധ്യത്തിന്റെ മഹത്വം വിളംബരം ചെയ്ത് കോഴിക്കോട് ഫെസ്റ്റ്

കുവൈത്ത് സിറ്റി :അറബ് മലയാള ലോകത്തിന്റെ സാംസ്‌കാരിക വൈവിധ്യം അനുഭവിച്ചറിഞ്ഞ അർധ മലയാളിയും സ്വദേശി എഴുത്തുകാരിയുമായ മറിയം അൽ കബന്ദി കോഴിക്കോട് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.

അധ്യാപികയും പ്രമുഖ ബ്ലോഗറുമായ മറിയം അൽ കബന്ദിയുടെ പിതാവ് കുവൈത്ത് സ്വദേശിയും. മാതാവ് കോഴിക്കോട് കാരിയുമാണ്. കേരളത്തിലേക്കുള്ള യാത്രയിൽ തനിക്ക് ലഭിച്ച അവിസ്‌മരണീയമായ അനുഭവങ്ങൾ അവർ സദസ്സുമായി പങ്ക് വെച്ചു. സാംസ്‌കാരിക വൈവിധ്യങ്ങൾക്കിടയിലും സഹവർത്തിത്തോടെ കഴിയുന്നിടത്ത് മാത്രമേ നമ്മ ഉണ്ടായുകയുള്ളൂ എന്നും  അവർ സദസ്സിനെ ഓർമിപ്പിച്ചു. പുൽവാമയിൽ വീരമൃത്യു വഹിച്ച സൈനികർക്ക് ആദരം അർപ്പിച്ചു. പ്രസിഡന്റ് കെ കെ ഷൈജിത് അധ്യക്ഷത വഹിച്ചു.