ലോഗോ പ്രകാശനം ചെയ്തു

കുവൈത്ത് സിറ്റി :വൺ ഇന്ത്യ അസോസിയേഷൻ സെവൻസ് സോക്കർ ടൂർണമെന്റ് 29 ദയ്യ ഫുട്ബാൾ ഗ്രൗണ്ടിൽ നടത്തും. ടൂർണമെന്റ് ലോഗോ സക്കീർ പുത്തൻ പാലത്തിന് നൽകി സിജു മത്തായി പ്രകാശനം ചെയ്തു.വിജയൻ ഇന്നാസിയ അധ്യക്ഷത വഹിച്ചു. ബിബിൻ ചാക്കോ, പ്രകാശ് ചിറ്റേഴത്ത്, ഷിബു ജോൺ, സാജു സ്റ്റീഫൻ സുമേഷ് സോമൻ എന്നിവർ പ്രസംഗിച്ചു