അർബുദ ചികിത്സ :മരുന്നുകളുടെ കുറവുണ്ടെന്ന പ്രചാരണം ആരോഗ്യ മന്ത്രാലയം നിഷേധിച്ചു

കുവൈത്ത് സിറ്റി :രാജ്യത്ത് അർബുദ രോഗികളുടെ ചികിത്സയ്ക്കാവശ്യമായ മരുന്നുകൾ കുറവുണ്ടെന്ന പ്രചാരണം ആരോഗ്യ മന്ത്രാലയം തള്ളി .അർബുദ പ്രതിരോധ സെന്റർ മേധാവി ഡോ ഹുലൂദ്‌ അൽ അലിയാണ് ഇക്കാര്യം വ്യക്തമാക്കിയത് .അർബുദ രോഗത്തിന്റെ മരുന്നുകൾ ലഭ്യമല്ല എന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു ചില മരുന്നുകളുടെ കുറവ് ശ്രദ്ധയിൽ പ്പെട്ടെങ്കിലും അടിയന്തിര പ്രാധാന്യത്തോടെ അവ എത്തിച്ചിട്ടുണ്ട്  ഇപ്പോൾ അർബുദ ചികിത്സയുമായി ബന്ധപ്പെട്ട ഒരു മരുന്നിന്റെയും കുറവ് രാജ്യത്തില്ലെന്നും അവർ പറഞ്ഞു