സ്കൂളുകളിൽ അക്രമം വർധിക്കുന്നു. സർക്കാർ ഇടപെടൽ അനിവാര്യമെന്ന് എം പി

കുവൈത്ത് സിറ്റി :വിദ്യാലയങ്ങളിൽ അക്രമം വർധിക്കുന്നതായും വിദ്യാഭ്യാസ മന്ത്രാലയം വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും മുഹമ്മദ് അൽ ഹുവൈല എം പി ആവശ്യപ്പെട്ടു. കുട്ടികൾക്കിടയിൽ നടക്കുന്ന സ്വാഭാവിക കശ പിശകൾ മാറി ഗുരുതരമായ അക്രമണ പ്രവർത്തനങ്ങളിലേക്ക് കടക്കുകയാണ്. അക്രമ വാസന ചെറുപ്പത്തിലേ ഇല്ലാതാക്കിയില്ലെങ്കിൽ ഭാവിയിൽ സമൂഹത്തിന് വലിയ ബാധ്യത ആയി മാറുമെന്ന് അദ്ദേഹം പറഞ്ഞു. സ്കൂൾ അധികൃതരും വിദ്യാഭ്യാസ മന്ത്രാലയവും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സജീവ മായ ഇടപെടലുകൾ നടത്തണം. കുട്ടികൾക്ക് സ്വഭാവ സംസ്കരണ ക്ലാസുകൾ നൽകണം. അവർക്ക് ശക്തമായ ബോധവത്കരണം നടത്തണം. സ്ഥിരമായി ആക്രമണം നടക്കുന്ന സ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണം. സ്കൂൾ അങ്കണങ്ങളിൽ ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം ഉറപ്പ് വരുത്തണം. കുട്ടികൾ തമ്മിലുള്ള സൗഹാർദം വളർത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു