ഇഖാമ സ്റ്റിക്കർ ഒഴിവാക്കിയ നടപടി :ജനങ്ങൾക്ക് ബോധവത്കരണവുമായി ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി :പാസ്‌പോർട്ടിൽ ഇഖാമ സ്റ്റിക്കർ ഒഴിവാക്കിയതിനെ തുടർന്നുണ്ടായ ആശങ്കയും അനിശ്ചിതത്വും തീർക്കുന്നതിന് ആഭ്യന്തര മന്ത്രാലയം ബോധവത്കരണം ആരംഭിച്ചു ഇതിന്റെ ഭാഗമായി തുടർ നടപടികളെ കുറിച്ചുള്ള നിർദേശങ്ങൾ അടങ്ങിയ ബ്രോഷർ വിവിധ ഭാഗങ്ങളിൽ വിതരണം ആരംഭിച്ചു

പോലീസ് ഉദ്യോഗസ്ഥരാണ് ബ്രോഷറുകൾ വിതരണം ചെയ്‌തത്‌ വിദേശികളുടെ സംശയങ്ങൾക്ക് മറുപടി നൽകാനും അവർ സമയം കണ്ടെത്തി പാസ്‌പോട്ടുകളിൽ ഇഖാമ സ്റ്റിക്കർ പതിക്കുന്ന സമ്പ്രദായം മാർച്ച് പത്ത് മുതൽ നിർത്തിവെച്ചിരുന്നു .മുഴുവൻ വിവരങ്ങളും ഐ ഡി കാർഡിൽ ഉൾകൊള്ളിക്കുന്ന രീതിയാണ് പകരം പ്രാബല്യത്തിൽ വരുത്തിയത് .പാസ്പോര്ട്ട്ടിൽ ഇഖാമ സ്റ്റിക്കർ പതിച്ചിട്ടില്ലാത്തവർ യാത്ര പോകുമ്പോൾ കാലാവധിയുള്ള പാസ്‌പോർട്ടിന് പുറമെ സിവിൽ ഐ ഡി കാർഡ് കൂടെ കയ്യിൽ കരുതണം.
ഇവർ പാസ്പോർട്ടിലേയും സിവിൽ ഐ ഡി യിലെയും പേരുകളിൽ സ്പെല്ലിങ് വ്യത്യാസമില്ലെന്ന് ഉറപ്പ് വരുത്തണം .പുതിയ സാഹചര്യത്തിൽ സ്പെല്ലിങിൽ വ്യത്യാസമുണ്ടാവുകയാണെങ്കിൽ യാത്രക്ക് വിഘാതം സൃഷ്‌ടിക്കും .അറബിയിലെയും ഇംഗ്ലീഷിലേയും പേരുകൾ പരിശോധിക്കും .അതേസമയം നിലവിൽ പാസ്‌പോർട്ടിൽ ഇഖാമ സ്റ്റിക്കർ പതിച്ച വ്യക്തികൾക്ക് സിവിൽ ഐ ഡി വിവരങ്ങളിൽ മാറ്റം വരുത്തേണ്ട ആവശ്യമില്ല .ഇവർ ഇഖാമ പുതുക്കുന്ന സമയത്ത് തെറ്റില്ലെന്ന് ഉറപ്പാക്കിയാൽ മതിയാകും
1889988 എന്ന ഹോട്ട് ലൈൻ നമ്പറിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 മണിവരെ വരെ സംശയ നിവാരണങ്ങൾക്ക് വിളിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു