ഗോകുലം കലാ ക്ഷേത്ര നൃത്തോത്സവം ഏപ്രിൽ 5 ന്

കുവൈത്ത് സിറ്റി :പത്താം വാർഷികത്തോടനുബന്ധിച്ച് ഗോകുലം കലാ ക്ഷേത്ര നൃത്തോത്സവം 2019 സംഘടിപ്പിക്കും. മംഗഫ് കാംബ്രിജ് സ്കൂളിൽ ഏപ്രിൽ 5 ന് ബദർ അൽ ഖാലിദ് ഖലാഫ് അൽ സിമാമി ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം കലാക്ഷേത്രയിൽ പരിശീലനം പൂർത്തിയാക്കിയ 160 കുട്ടികളുടെ അരങ്ങേറ്റം നടത്തും. ഗായകരായ മഞ്ചേരി ജയേഷ് പകരത്ത്, സിനി സുനിൽ എന്നിവർക്കൊപ്പം ഇന്ത്യയിൽ നിന്നെത്തുന്ന വാദ്യോപകരണ വിദഗ്ധരും പരിപാടിയിൽ സംബന്ധിക്കും. രാമായണം നാടകവും അവതരിപ്പിക്കും. ഗോകുലം ഹരീന്ദ്ര ദാസ് കുറുപ്പ്, ജോബിൻ,ആന്റണി, വിനോദ് റോയ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു