കാലാവസ്ഥ മാറ്റം വിളംബരം ചെയ്ത് കുവൈത്തിൽ കനത്ത മഴ. വൈകിട്ടോടെ കൂടുതൽ ശക്തി പ്രാപിക്കും

കുവൈത്ത് സിറ്റി :  കുവൈത്തിൽ കാലാവസ്ഥാ മാറ്റത്തിന്റെ വരവറിയിച്ച് കനത്ത മഴ. ഇന്നലെ മുതല്‍ തുടങ്ങിയ പൊടിക്കാറ്റ്‌ രാവിലെ മഴയ്ക്ക് വഴിമാറുകയായിരുന്നു. രാവിലെ മുതല്‍ മൂടിനിന്ന അന്തരീക്ഷം എട്ടരയോടെ മഴയായി മാറി. ഉച്ചയ്ക്കും ചാറ്റല്‍ മഴ തുടരുകയാണ്.

വൈകിട്ട് 6 മണി തൊട്ട് മഴ കൂടുതല്‍ ശക്തിപ്രാപിക്കും എന്നാണ് കാലാവസ്ഥാ പ്രവചനങ്ങള്‍. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായാണ് മഴയെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. വരും ദിവസങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുള്ളതായും പറയുന്നു. ശനിയാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി പ്രവചനമുണ്ട്.
ഇന്ന് കൂടിയ താപനില 25 ഡിഗ്രി സെല്‍ഷ്യസ് ആണ്. കുറഞ്ഞ താപനില 13 ഡിഗ്രി സെല്‍ഷ്യസ്. ദൂരക്കാഴ്ച കുറവായതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുണ്ട്.