പാവങ്ങൾക്ക് മിനിമം വേതനം പ്രകടനപത്രികയിൽ ബി ജെ പി യെ കടത്തി വെട്ടി കോൺഗ്രസ്‌

യുപിഎ അധികാരത്തിലെത്തിയാൽ പാവപ്പെട്ടവർക്ക് പ്രതിവർഷം 72,000 രൂപ വീതം അവരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന പദ്ധതിയുമായി കോൺഗ്രസ്. ഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ വെച്ചാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രകടനപത്രികയുടെ ഭാഗമായ സുപ്രധാനപ്രഖ്യാപനം നടത്തിയത്.

ദാരിദ്ര്യത്തിനെതിരായ ഏറ്റവും വലിയ പോരാട്ടമാണ് തന്റെ പദ്ധതിയെന്ന് രാഹുൽ ഗാന്ധി അവകാശപ്പെട്ടു.

ഒരുകുടുംബത്തിന് മാസം 6000 രൂപ നൽകുന്ന പദ്ധതിയാണ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്. പ്രതിമാസം 12,000 രൂപയിൽ താഴെ വരുമാനമുള്ള പാവങ്ങളെ ഉൾപ്പെടുത്തിയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ പരീക്ഷണം അധികാരത്തിലെത്തിയാലുടൻ നടപ്പിലാക്കും. തുടർന്ന് ഇത് രാജ്യവ്യാപകമായി നടപ്പിലവാക്കും.

മൂന്നാം യുപിഎ സർക്കാർ അധികാരത്തിലെത്തിയാൽ പ്രതിവർഷം 72,000 രൂപ ഒരുകുടുംബത്തിന് ഉറപ്പാക്കുമെന്നും രാഹുൽ പറഞ്ഞു. പാവപ്പെട്ട 20 ശതമാനം പേർക്ക് ഇത് ലഭ്യമാക്കും. പാവപ്പട്ടവർക്ക് നീതി ഉറപ്പാക്കുക ലക്ഷ്യമന്നും രാഹുൽ ഗാന്ധി അവകാശപ്പെട്ടു