കുവൈത്തിൽ ശക്തമായ പൊടിക്കാറ്റും മഴയും :ഇന്നും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകർ

കുവൈത്ത് സിറ്റി :കുവൈത്തിൽ ശക്തമായ മഴയും പൊടിക്കാറ്റും ഇന്നും തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം .റഷ്യയുടെ പടിഞ്ഞാർ ,തെക്ക് മേഖലകളിലുണ്ടായ അന്തരീക്ഷ പ്രതിഭാസത്തി സിറിയ ലബനൻ മേഖലകളിലെ പർവത മഞ്ഞു വീഴ്ചയാണ് മഴക്ക് കാരണമാകുന്നത് .കുവൈത്തിന് പുറമെ മറ്റ് ജി സി സി രാജ്യങ്ങളിലും ഇടിമിന്നലോടുകൂടിയ മഴ പ്രതീക്ഷിക്കുന്നുണ്ട് അസ്ഥിരമായ കാലാവസ്ഥ തുടരുന്നതിനാൽ സ്വദേശികളും വിദേശികളും ജാഗ്രത പാലിക്കണമെന്ന് അഗ്‌നി ശമന വിഭാഗം ആവശ്യപ്പെട്ടു .കാറ്റിന്റെ ശക്തിയിൽ പൊടിപടലങ്ങൾ മൂലം കാഴ്ച പരിധി കുറയാൻ ഇടയുണ്ട് ജാഗ്രത കൈക്കൊണ്ടില്ലെങ്കിൽ ഇത് വാഹനാപകടങ്ങൾക്ക് കാരണമാകും.അതാവശ്യഘട്ടങ്ങളിൽ സഹായമാവശ്യമുള്ളവർ 112 എന്ന വകുപ്പിന്റെ നമ്പറിൽ വിളിച്ചറിയിക്കണമെന്നും അഗ്‌നി ശമന വിഭാഗം അധികൃതർ ആവശ്യപ്പെട്ടു