കുവൈത്തിൽ നിന്നും ഫിലിപ്പീൻ തൊഴിലാളികളുടെ വൻ കൊഴിഞ്ഞു പോക്ക്

കുവൈത്ത് സിറ്റി :കുവൈത്തിൽ നിന്നും ഫിലിപ്പീൻ വനിത തൊഴിലാളികൾ വലിയ രീതിയിൽ കൊഴിഞ്ഞു പോകുന്നു .സെൻട്രൽ സ്റ്റാറ്റിറ്റിക്‌സ് വകുപ്പിന്റെ പുതിയ കണക്കുകൾ പ്രകാരം 2017 അവസാനത്തിൽ 161,500 ഫിലിപ്പീനി വനിതകൾ ഉണ്ടായിരുന്നത് കഴിഞ്ഞവർഷം സെപ്റ്റംബറിൽ 138,500 ആയി കുറഞ്ഞു ഒമ്പത് മാസത്തിനിടെ 23000 പേരാണ് കുവൈത്ത് വിട്ടത് .മൊത്തം ഫിലിപ്പീൻ തൊഴിലാളികളുടെ എണ്ണം ഇക്കാലയളയിൽ 2,43400 നിന്നും 2,16200 ആയി കുറഞ്ഞു .പുരുഷൻമാരും സ്ത്രീകളും ഉൾപ്പെടെ 27200 പേരാണ് കുവൈത്ത് വിട്ടത് ഗാർഹിക തൊഴിലാളികൾ പീഡനമനുഭവിക്കുന്നതായ റിപ്പോർട്ടുകളാണ് ആളുകളുടെ കൊഴിഞ്ഞു പോക്കിന് കാരണമാകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്