ഇന്ത്യൻ എംബസിയുടെ വിവേചനത്തിനെതിരെ രാഷ്ട്രപതിക്ക് പരാതി നൽകി ഫിറ കുവൈത്ത്

കുവൈത്ത് സിറ്റി :കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ വിവേചനപരമായ  നടപടികള്‍ക്കെതിരെ ഫിറ കുവൈത്തിന്റെ പോരാട്ടം തുടരുന്നു. കുവൈറ്റിലെ വിവിധ സംഘടനകളുടെ രജിസ്ട്രേഷന്‍, കാരണം കൂടാതെ മുന്നറിയിപ്പ് ഇല്ലാതെയും ഒഴിവാക്കിയതിനെതിരെ നേരത്തെ നിരവധി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്‍ഡ്യന്‍ എംബസിയുടെ പുതിയ മാനദണ്ഡങ്ങളും- ഭരണ ഘടന ലംഘന വിഷയങ്ങള്‍ ഉള്‍പ്പടെ ചൂണ്ടിക്കാട്ടി ഫിറ കണ്‍വീനറും ലോക കേരള സഭാംഗവുമായ ബാബു ഫ്രാന്‍സിസ് ന്യൂ ഡല്‍ഹിയിലുള്ള ഇന്ത്യന്‍ പ്രസിഡന്റ് സെക്രട്ടറിയറ്റില്‍ നേരിട്ടെത്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍, കുവൈറ്റിലെ- വിവിധ സംഘടനകള്‍ക്ക് വേണ്ടി പരാതി നല്‍കി. രാഷ്ട്രപതിക്കാണ് പരാതി സമര്‍പ്പിച്ചത്.