യൂത്ത് ഇന്ത്യ കുവൈത്ത് ജോബ് ഫെയർ ഏപ്രിൽ 12ന്

കുവൈത്ത് സിറ്റി :യൂത്ത് ഇന്ത്യ കുവൈത്ത് തൊഴിലന്വേഷകരെയും നിലവിലെ ജോലി മാറാൻ ആഗ്രഹിക്കുന്നവരെയും ലക്ഷ്യം വെച്ച് ജോബ് ഫെയർ സംഘടിപ്പിക്കുന്നു. ഏപ്രിൽ 12 ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5 വരെ മംഗഫ് നജാത്ത് സ്കൂളിലാണ് പരിപാടി.മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ. www.youthindiakuwat.com എന്ന വെബ് സൈറ്റ് വഴി സൗജന്യമായി രജിസ്‌ട്രേഷൻ നടത്താം. കൂടുതൽ വിവരങ്ങൾക്ക് 69068059 എന്ന നമ്പരിൽ ബന്ധപ്പെടുക.