ഗാർഹിക തൊഴിലാളികൾ രാജ്യം വിടുന്നതിന് അനുമതി നിർബന്ധം

കുവൈത്ത് സിറ്റി :ഗാർഹിക തൊഴിലാളികൾ രാജ്യം വിട്ട് പുറത്ത് പോകുന്നതിന് സ്പോൺസറുടെയോ അദ്ദേഹത്തിന്റെ പ്രതിനിധിയുടെയോ അനുമതി നിർബന്ധമാക്കാൻ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നു. കുറ്റകൃത്യങ്ങളിൽ ഏർപെട്ടതിന് ശേഷം ഗാർഹിക തൊഴിലാളികൾ നാട് വിടുന്നത് തടയുക എന്നതാണ് മന്ത്രാലയം ലക്ഷ്യം വെക്കുന്നത്. ഗാർഹിക തൊഴിലാളി രാജ്യത്തിന് പുറത്ത് പോകുന്നതിന് പ്രശ്നമില്ലെന്ന് സ്പോൺസർ അല്ലെങ്കിൽ പ്രതിനിധി പ്രദേശത്തെ പോലീസ് സ്റ്റേഷനിൽ രേഖാമൂലം അറിയിക്കണം. ഒപ്പ് വെച്ച രേഖ ഗാർഹിക തൊഴിലാളി രാജ്യത്തിന് പുറത്ത് പോകുമ്പോൾ വിമാനത്താവളത്തിൽ ഹാജരാക്കേണ്ടി വരും.