കുവൈത്തിൽ 2030 നകം നാലു ലക്ഷം തൊഴിലവസരം

കുവൈത്ത് സിറ്റി :രാജ്യത്ത് 2030 നകം നാലു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപെടുമെന്ന് ആസൂത്രണ ബോർഡ് വ്യക്‌തമാക്കി .എന്നാൽ വിദ്യാഭ്യാസം കഴിഞ്ഞു പുറത്തിറങ്ങുന്ന കുവൈത്തികൾക്കായിത്തന്നെ ഈ തൊഴിലവസങ്ങൾ ആവശ്യമായി വരും ചൈനീസ് എംബസിയുടെ സഹകരണത്തോടെ ഉന്നത പഠന വിഭാഗം കുവൈത്ത് യൂണിവേഴ്‌സിറ്റിയിൽ സംഘടിപ്പിച്ച സിമ്പോസിയത്തിൽ സംസാരിക്കുമ്പോഴാണ് ആസൂത്രണ ബോർഡ് അംഗം ഡോ ഫഹദ് അൽ റാഷിദ് ഇക്കാര്യം വ്യക്തമാക്കിയത് .രാജ്യത്തും വിദേശ രാജ്യങ്ങളിലും പഠനം നടത്തുന്ന ആയിരക്കണക്കിന് കുവൈത്തി യുവതി -യുവാക്കളാണ് അടുത്ത പത്ത് വർഷത്തിനുള്ളിൽ തൊഴിൽ മേഖലയിലെത്തുക .എല്ലാവർക്കും സർക്കാർ മേഖലയിൽ ജോലി നൽകുക പ്രയാസകരമാണ് .സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളിൽ അനുയോജ്യമായ തസ്‌തികകൾ അവർക്കായി സൃഷ്‌ടിക്കേണ്ടിവരും ഇത് കൂടി കണക്കിലെടുത്തു കൊണ്ടുള്ള പദ്ധതികളാണ് ഭാവിയിൽ നടപ്പിലാക്കുക എന്നും അദ്ദേഹം പറഞ്ഞു