മൂന്ന് വർഷത്തിനുള്ളിൽ സർക്കാർ ആശുപത്രിയിൽ നിന്ന് രാജിവെച്ചത് 23 പ്രവാസി ഡോക്ടർമാർ

കുവൈത്ത് സിറ്റി :കുവൈത്തിൽ പൊതു മേഖലയിലെ പ്രധാന ആശുപത്രികളിലൊന്നായ സബാഹ് ആശുപത്രിയിൽ നിന്ന് മൂന്ന് വർഷത്തിനിടെ രാജിവെച്ചത് 23 വിദേശി ഡോക്ടർമാർ. ഒരു കുവൈത്തി ഡോക്ടറും രാജിവെച്ചു സ്വകാര്യ ആശുപത്രിയിൽ ചേർന്നു. ഇത് മൂലം ഫിസിഷ്യൻമാരുടെ എണ്ണത്തിൽ 69 ശതമാനത്തിന്റെ കുറവുണ്ട്. ഇന്റെർണൽ മെഡിസിൻ വിഭാഗത്തിൽ 55 ഫിസിഷ്യൻമാർ വേണ്ടിടത്ത് 17 കുവൈത്തി ഡോക്ടർമാർ മാത്രമാണുള്ളതെന്ന് ആരോഗ്യമന്ത്രി ഡോ ബാസിൽ അസ്സബാഹ് പറഞ്ഞു. വിവിധ ആശുപത്രികളിലേക്കും ഫിസിഷ്യൻമാരെ നിയമിക്കുമ്പോൾ കുവൈത്തികൾക്കാണ് മുൻഗണന നൽകുന്നത്. വിദേശി ഡോക്ടർമാരെ നിയമിക്കുന്നതിന് സിവിൽ സർവീസ് കമ്മീഷന്റെ നിയന്ത്രണമുണ്ട്. രാജ്യത്തെ എല്ലാം പൊതുമേഖല ആശുപത്രികളിലായി 417 ഇന്റെർണൽ മെഡിസിൽ ഡോക്ടർമാരാണ് ജോലിയെടുക്കുന്നതെന്ന് മന്ത്രി കൂട്ടിചേർത്തു