ജലീബിൽ മുനിസിപ്പാലിറ്റി റെയ്‌ഡ്‌ :പത്ത് ലോറി ഭക്ഷണ സാധനങ്ങൾ പിടികൂടി നശിപ്പിച്ചു

കുവൈത്ത് സിറ്റി :ജലീബ് അൽ ശുയൂഖിൽ ഫർവാനിയ മുനിസിപ്പാലിറ്റി വിഭാഗം നടത്തിയ റെയ്ഡിൽ കേടായതും വിൽപന വിലക്കുള്ളതും ലൈസൻസില്ലാതെ വിൽപന നടത്തിയതുമായി പത്ത് ലോറി ഭക്ഷണ സാധനങ്ങൾ പിടികൂടി നശിപ്പിച്ചു .പ്രദേശത്തെ കടകൾ ഗാരേജുകൾ ഗോഡൗണുകൾ എന്ന്നിവിടങ്ങളിലാണ് പരിശോധന അരങ്ങേറിയത് പഴങ്ങൾ പച്ചക്കറികൾ മറ്റ് ഭക്ഷ്യ വസ്‌തുക്കൾ എന്നിവയാണ് പ്രധാനമായി പിടികൂടിയത് കൂടാതെ തെരുവ് കച്ചവടം നടത്തുകയായിരുന്ന വസ്ത്രങ്ങൾ ഇലക്ട്രോണിക് ഉൽപന്നങ്ങൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.തെരുവ് കച്ചവടത്തിൽ ഏർപ്പെട്ട ആറുപേരെ അറസ്റ്റ്‌ ചെയ്യുകയും ചെയ്‌തു