ദേശ ഭക്തിയുടെ സന്ദേശം നൽകി ബയാൻ കൊട്ടാരത്തിൽ ഓപ്പറ

 

കുവൈത്ത് സിറ്റി :ബയാൻ കൊട്ടാരത്തിൽ നടന്ന ദേശീയ ഓപ്പറ ദേശസ്‌നേഹത്തിന്റെ വിളംബരമായി. വിവിധ സ്കൂളുകളിൽ നിന്നുള്ള ഒട്ടേറെ കുട്ടികൾ അണിനിരന്ന പരിപാടിയിൽ അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് ജാബർ അൽ സബാഹ് മുഖ്യതിഥിയായി. ദേശീയഗാനാലാപത്തോടെ ആരംഭിച്ച പരിപാടിയിൽ ദേശ സ്നേഹത്തിന്റെ അനുഭൂതി ഉണർത്തി  കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കിരീടാവകാശി ഷെയ്ഖ് നവാഫ്‌ അൽ അഹമ്മദ് ജാബർ അൽ സബാഹ്, പാർലമെന്റ് സ്‌പീക്കർ മർസൂഖ് അൽ ഖാനിം, പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹ് തുടങ്ങിയവർ സംബന്ധിച്ചു.