ഇറാഖ് അധിനിവേശകാലത്തെ 15 പൊട്ടാത്ത ബോംബുകൾ കണ്ടെത്തി

കുവൈത്ത് സിറ്റി :പാർപ്പിട പദ്ധതി നിർമാണം പുരോഗമിക്കുന്ന മുത് ല  യിൽ  15 പൊട്ടാത്ത ബോംബുകൾ കണ്ടെത്തി ഇറാഖ് അധിനിവേശകാലത്തെ അവശിഷ്ടങ്ങളിൽ പെട്ടതാണ് കണ്ടെത്തിയ ബോംബുകൾ എന്നാണ് അനുമാനം .കൂടുതൽ ബോംബുകൾ ലഭിക്കുവാനുള്ള സാധ്യത മൂലം നിർമാണ പ്രവർത്തങ്ങളിൽ അധികൃതർ ജാഗ്രത പുലർത്തുന്നുണ്ട് സദ്ദാമിന്റെ അധിനിവേശം അവസാനിച്ചു 28 വർഷമായെങ്കിലും കുവൈത്ത് ഇത് വരെ പരിപൂർണമായി കുഴിബോംബ് മുക്തമായിട്ടില്ല , 2003 വരെ കുവൈത്തിൽ വിവിധ ഭാഗങ്ങളിൽ കുഴിബോംബ് പൊട്ടിത്തെറിച്ച 170 സംഭവങ്ങളോളം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് .1996 മാർച്ച് മുതൽ 2016 നവംബർ അവസാനം വരെ നടന്ന ശുചീകരണ യജ്ഞത്തിൽ കുഴിബോംബ് ഉൾപ്പെടെ 28323 സ്ഫോടന വസ്‌തുക്കൾ കണ്ടെത്തി നിർവീര്യമാക്കി .മൊത്തം 3999 ചതുരശ്ര കിലോമീറ്റർ ചുറ്റളവ് പ്രദേശത്തെ കുഴിബോംബുകളാണ് നിർവീര്യമാക്കിയത്