മിനിമം വേതനം 18000 രൂപയാക്കും പ്രകടന പത്രിക പുറത്തിറക്കി സി പി എം

ന്യൂഡൽഹി :സി പി എമ്മിന്റെ പ്രകടന പത്രിക പ്രകാശനം ഡൽഹിയിൽ നടന്നു .മിനിമം വേതനം പ്രതിമാസം 18000 രൂപയാക്കുമെന്ന് പ്രകടന പത്രിക പുറത്തിറക്കിയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു കാർഷിക വിളകൾക്ക് ഉത് പാദന ചിലവിന്റെ 50 % അധികം താങ്ങു വില നൽകും കുടുംബത്തിന് 2 രൂപ നിരക്കിൽ 35 കിലോ ഭക്ഷ്യ ധാന്യം സൗജന്യ ആരോഗ്യ പരിരക്ഷ മൂന്നിലൊന്ന് വനിതാ സംവരണം ,പ്രതിമാസം 600 രൂപ വാർധക്യ പെൻഷൻ മികച്ച ഇന്ത്യയ്ക്കായുള്ള ബദൽ നിർദേശങ്ങളാണ് പ്രകടനപത്രികയിൽ ഉള്ളതെന്ന് യച്ചൂരി അവകാശപ്പെട്ടു