അങ്കറയിൽ റെയിഡ് :ആറ് വാഹനങ്ങൾ പിടികൂടി

കുവൈത്ത് സിറ്റി :അങ്കറയിലെ ഗാരേജിൽ ജഹ്‌റ പോലീസ് നടത്തിയ പരിശോധനയിൽ ആറ് വാഹനങ്ങൾ പിടികൂടി സ്പോർട്സ് കാറുകളും മറ്റും അനധികൃതമായി നനന്നാക്കി കൊടുക്കുന്ന ലൈസൻസില്ലാത്ത തൊഴിലാളികളെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ പൂട്ടി സീൽ വെച്ചു .ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച സ്പെയർ പാർട്‌സ് കടയ്‌ക്കെതിരെയും നടപടിയെടുത്തു .പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകളെ കണ്ടെത്താൻ പരിശോധന ആരംഭിച്ചിട്ടുണ്ട്