ഡ്രൈവിങ് ലൈസൻസ്‌ :ഓൺലൈൻ സംവിധാനം വിദേശികൾക്ക് ഈ വർഷം അവസാനത്തോടെ

കുവൈത്ത് സിറ്റി :കുവൈത്തിൽ ഡ്രൈവിങ് ലൈസൻസ് സംബന്ധമായ ഇടപാടുകൾ ഓൺലൈനാക്കുന്നു പദ്ധതിയിൽ വിദേശികളെ ഉൾപ്പെടുത്തുക ഈ വർഷം അവസാനത്തോടെ .സ്വദേശികളുടേത് മെയ് മുതൽ നടപ്പിലാക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി അപേക്ഷിച്ചാൽ പ്രത്തേക സ്ഥലങ്ങളിൽ സ്ഥാപിച്ച സെൽഫ് സർവീസ് കിയോസ്‌കുകളിലൂടെ ഉപ ഭോക്താക്കൾക്ക് ഓട്ടോമാറ്റഡ് സംവിധാനം വഴി ലൈസൻസുകൾ നൽകുന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത് .ഓൺലൈനായി അപേക്ഷിച്ചാൽ മൊബൈലിലേക്ക് മെസ്സേജ് വരും ഫെബ്രുവരിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയപ്പോൾ സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നില്ല .വിദേശികൾക്ക് 65 വയസ്സാവുകയോ പിഴ ഉണ്ടാവുകയോ ജോലി മാറുകയോ രാജ്യം വിടുകയോ ചെയ്‌താൽ ലൈസൻസ് പുതുക്കാൻ കഴിയില്ല .ലൈസൻസ് വിതരണം പുതുക്കൽ ,കേടുവന്നതോ നഷ്ടപെട്ടതോ ആയ ലൈസൻസിന് പകരം വാങ്ങിക്കൽ എന്നിവയെല്ലാം കിയോസ്കുകൾ വഴി സാധ്യമാകും