ജംഇയ്യകളിൽ സൂപ്പർ വൈസർ തസ്‌തികകൾ പൂർണമായി സ്വദേശിവൽകരിക്കുന്നു

കുവൈത്ത് സിറ്റി :ജംഇയ്യകളിൽ (കോ -ഓപ്പറേറ്റിവ് സ്റ്റോറുകൾ )സൂപ്പർ വൈസർ തസ്‌തികകൾ പൂർണമായി സ്വദേശിവൽക്കരിക്കും .ഈ തസ്‌തികകളിൽ നിലവിലുള്ള വിദേശികൾക്ക് പകരം വർഷാവസാനത്തോടെ സ്വദേശികളെ നിയമിക്കാൻ സാമൂഹിക കാര്യമന്ത്രാലയം തീരുമാനിച്ചു .1249 സൂപ്പർവൈസറി തസ്തികകളാണ് ജംഇയ്യകളിൽ ഉള്ളത് .സൂപ്പർ വൈസറി തസ്തികകളിലേക്ക് ആവശ്യമായ സ്വദേശികളെ കണ്ടെത്തുന്നതിനും പരിശീലിപ്പിക്കുന്നതിനുമുള്ള നടപടികൾ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്