സ്വദേശികളുടെ മിനിമം ശമ്പളം 1500 ദിനാർ ആക്കണമെന്ന് ആവശ്യം

കുവൈത്ത് സിറ്റി :സർക്കാർ മേഖലയിലെ സ്വദേശി ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 1500 ദിനാർ ആയി നിശ്ചയിക്കണമെന് അസ്കർ അൽ ഇൻസി എം പി ആവശ്യപ്പെട്ടു.കുവൈത്തികളുടെ മാസ ശമ്പളം 1500 ദിനാറിൽ കുറയാത്ത രീതിയിൽ നിയമ നിർമാണം നടത്തണമെന്ന ആവശ്യമാണ് പാർലമെന്റിൽ അദ്ദേഹം മുന്നോട്ടുവച്ചത്. കുട്ടികൾക്കുള്ള അലവൻസ് 100 ദിനാർ ആയി ഉയർത്തണമെന്നും ഇതിന് എത്ര കുട്ടികൾ എന്ന പരിധി നിശ്ചയിക്കരുതെന്നും അദ്ദേഹം നിർദേശിച്ചു .