അൽ റായിയിലെ പക്ഷി മാർക്കറ്റ് വീണ്ടും തുറന്നു

കുവൈത്ത് സിറ്റി :ഒരിടവേളക്ക് ശേഷം അൽ റായ്‌ മാർക്കറ്റ് വീണ്ടും തുടർന്നു. രോഗം കണ്ടെത്തിയതിനെ തുടർന്ന് പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കുകയും മാർക്കറ്റ് അടച്ചു പൂട്ടുകയും ചെയ്തിരുന്നു. കരുതൽ നടപടികളുടെ ഭാഗമായി ഫെബ്രുവരിയിലാണ് മാർക്കറ്റ് അടച്ചു പൂട്ടിയത്.അന്ന് വിവിധ ഇനങ്ങളിൽ പെട്ട 16000 പക്ഷികളെയാണ് രോഗ ഭീതി മൂലം അധികൃതർ കൊന്നൊടുക്കിയത്. മേഖല പൂർണമായും പക്ഷിപ്പനി വിമുക്തമായി എന്നുറപ്പാക്കിയതിന് ശേഷമാണ് മാർക്കറ്റ് വീണ്ടും തുറക്കാൻ ആരംഭിച്ചതെന്ന് കാർഷിക -മത്സ്യ വിഭവ അതോറിറ്റി അധികൃതർ അറിയിച്ചു