വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയവരെ കണ്ടെത്താൻ പ്രത്യേക സമിതിയെ നിയോഗിക്കും.

കുവൈത്ത് സിറ്റി :വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച്  എണ്ണ മേഖലയിൽ ജോലി നേടിയവരെ കണ്ടെത്താൻ പ്രത്തേക സമിതി രൂപീകരിക്കുന്നതിന് എണ്ണ മന്ത്രി ഖാലിദ് അൽ ഫാളിൽ ഉത്തരവിട്ടു  ഗ്രീസിലെ ആതൻസ് സർവകലാശാലയുമായി ബന്ധപ്പെട്ട് വ്യാജബിരുദം നേടിയവർ കുവൈത്തിൽ ജോലി ചെയ്യുന്നുണ്ടെന്ന പ്രചാരണം സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം .എണ്ണ മന്ത്രാലയം ഉൾപ്പെടെ രാജ്യത്തെ എല്ലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരുടെ സർട്ടിഫിക്കറ്റിന്റെ സാധുത ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഉറപ്പ് വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു