സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ 300 പേർ പിടിയിൽ

കുവൈറ്റ് : കുവൈറ്റില്‍ സുരക്ഷാ വിഭാഗം നടത്തിയ  പരിശോധനയില്‍ 300 പ്രവാസികള്‍ അറസ്റ്റില്‍ . കുവൈറ്റിലെ ജഹ്‌റയില്‍ നടത്തിയ പരിശോധനയിലാണ് നിയമ ലംഘനം നടത്തിയ 300 പേരെ അറസ്റ്റ് ചെയ്തത്.ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്.ജനറൽ ഷെയ്ഖ് ഖാലിദ് അൽ ജാറ അൽ സബാഹിന്റെ നിർദേശാനുസരണം അണ്ടർസെക്രട്ടറി ലഫ്.ജനറൽ ഇസാം അൽ നഹാം, ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അസി.അണ്ടർസെക്രട്ടറി മേജർ ജനറൽ ഖാലിദ് അൽ ദയീൻ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന.
അവിദഗ്ധ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കൂടുതൽ മേഖലകളിൽ പരിശോധന വ്യാപകമാക്കണമെന്ന് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. പരിശോധനയിൽ പിടിയിലാകുന്നവരെ നാടുകടത്തൽ കേന്ദ്രത്തിന് കൈമാറും.