കണ്ണൂർ കുവൈത്ത് എയർ ഇന്ത്യ എക്സ്പ്രസ് നാളെ മുതൽ

കുവൈത്ത് സിറ്റി :കണ്ണൂരിൽ നിന്ന് കുവൈത്തിലേക്ക് എയർഇന്ത്യ എക്സ്പ്രസ്സ്‌ സർവീസ് നാളെ ആരംഭിക്കും. തിങ്കൾ, ശനി, ദിവസങ്ങളിലാണ് സർവീസ്. രാവിലെ 7:10 ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം ബഹ്‌റൈൻ വഴി 11:10 ന് കുവൈത്തിൽ എത്തും. കുവൈത്തിൽ നിന്നും 12:10 ന് പുറപ്പെട്ട് വൈകിട്ട് 7:10 ന് കണ്ണൂരിൽ എത്തും. കണ്ണൂർ കുവൈത്ത് റൂട്ടിൽ ഇൻഡിഗോ വിമാനം കഴിഞ്ഞ 15 മുതൽ സർവീസ് ആരംഭിച്ചിട്ടുണ്ട്. ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിലാണ് ഇൻഡിഗോ സർവീസ്.