മാവേലിക്കര ഫെസ്റ്റ് ഏപ്രിൽ 25ന്

കുവൈത്ത് സിറ്റി :മാവേലിക്കര പ്രവാസി അസോസിയേഷൻ ഏപ്രിൽ 25 വൈകിട്ട് നാലിന് അബ്ബാസിയ സ്കൂളിൽ വെച്ച് “മാവേലിക്കര ഫെസ്റ്റ് ” സംഘടിപ്പിക്കും. ഫെസ്റ്റ് ബ്രോഷറും കൂപ്പണും ജോയ് നന്ദനത്തിന് നൽകി പി ജി ബിനു പ്രകാശനം ചെയ്തു. സകീർ പുത്തൻ പാലത്ത് അധ്യക്ഷത വഹിച്ചു. എച്ച് ഇബ്രാഹീം കുട്ടി, പ്രകാശ് ചുനക്കര, സിതോജ് പി തോമസ്, മനോജ്‌ റോയി, വിജോ പി തോമസ് എന്നിവർ പ്രസംഗിച്ചു.