അൽ കൂത്ത് മാളിലെ ജീവനക്കാരെ മർദിച്ച സംഭവം :പ്രതികളെ പോലീസ് തിരയുന്നു

കുവൈത്ത് സിറ്റി :കുവൈത്തിലെ പ്രസിദ്ധമായ അൽ കൂത്ത് മാളിലെ ജീവനക്കാരെ മർദിച്ച പ്രതികളെ പിടികൂടുവാൻ പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. അറബ് വംശജർ എന്ന് തോന്നിപ്പിക്കുന്ന നാല്‌ ആളുകളാണ് ജീവനക്കാരെ മർദിച്ചത്. പരുക്കേറ്റ ജീവനക്കാരിൽ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് സംഭവ സ്ഥലത്ത് എത്തുമ്പോയേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടിരുന്നു. മർദനത്തിന്റെ മൊബൈൽ വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി.