രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം :കുവൈത്ത് കെ എം സി സി, ഒ ഐ സി സി വയനാട് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ആഹ്ലാദപ്രകടവും മധുര വിതരണവും നടത്തി.

കുവൈത്ത് KMCC,OICC വയനാട് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ രാഹുൽഗാന്ധിയുടെ സ്ഥാനാർഥിത്വത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു അബ്ബാസിയയിൽ പ്രകടനവും മധുരപലഹാര വിതരണവും നടത്തി .KMCC ജില്ലാ പ്രസിഡന്റ് പി.എ .ഗഫൂർ OICC ജില്ലാ പ്രസിഡന്റ് അക്ബർ വയനാട്     ഭാരവാഹികളായ അലി പനമരം ,അലക്സ്‌ മാനന്തവാടി ,അഷ്‌റഫ്‌ പൊഴുതന,മാണി ചാക്കോ,അസീസ് മാനന്തവാടി ,അൻവർ കാട്ടിക്കുളം ,തുടങ്ങിയവർ നേതൃത്വം നൽകി .കുവൈത്ത് KMCC,OICC നേതാക്കളായ M.R .നാസർ,ഹാരിസ് വള്ളിയോത്ത്,ഹരീഷ് തൃപ്പൂണിത്തറ,സജി, വിവിധ ജില്ലാ മണ്ഡലം ഭാരവാഹികളായ അലി മാണിക്കോത്ത് ,സലാം പട്ടാമ്പി ,അനസ് എറണാകുളം,ലത്തീഫ് തൃശൂർ ,ഷാജഹാൻ തിരുവന്തപുരം,ഫാറൂഖ് ഹമദാനി ,ശുകൂർ ഏകരൂൽ ,സലീം mlc ,സലീം നിലമ്പൂർ ,സത്താർ മലപ്പുറം ,ഗഫൂർ കൊയിലാണ്ടി തുടങ്ങിയവർ സംബന്ധിച്ചു .