വ്യാജ സർട്ടിഫിക്കറ്റിലൂടെ ജോലി :അന്വേഷണം കർശനമാക്കുന്നു തട്ടിപ്പ് കേന്ദ്രം സാല്മിയയിൽ

കുവൈത്ത് സിറ്റി :ലോകത്ത് എവിടെയുമുള്ള സർവകലാശാലകളുടെ പേരിൽ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകുന്ന കേന്ദ്രം സാൽമിയയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു ആവശ്യക്കാരെന്ന രീതിയിൽ സ്ഥാപനത്തിലെത്തി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്‌തമായത്‌ .പതിമൂന്നു വർഷമായി സ്ഥാപനം ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നത് .ഇവിടെ നിന്നും ലഭിച്ച സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ബാങ്കിങ് ഉൾപ്പെടെ നിരവധി മേഖലകളിൽ ജോലി സമ്പാദിച്ചവരുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ .ലബനൻ ,പാരീസ് ,യു എസ് എന്നിവിടങ്ങളിലെ സർവകലാശാലകളിൽ നിന്നുള്ള ബിരുദം ഇവർ നൽകിയിരുന്നു നാല് വർഷം കൊണ്ട് സർവകലാശാല ബിരുദം ലഭിക്കാൻ 9200 ദിനാറാണ് ഈടാക്കിയിരുന്നത് .സ്ഥാപനത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് നിരവധി പേർ ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകിയിട്ടുണ്ട്