ഇനി മുതൽ കുവൈത്ത് പോലീസ് വേനൽക്കാല യൂണിഫോമിൽ

കുവൈത്ത് സിറ്റി :കുവൈത്തിൽ പോലീസുകാരുടെ യൂനിഫോമിൽ ഏപ്രിൽ 1 മുതൽ മാറ്റം വരും. ബ്രൗൺ നിറത്തിത്തിലുള്ള വേനൽക്കാല യൂനിഫോം ആണ് ഇന്ന് മുതൽ ഉപയോഗിക്കുക. പോലീസ് ഉദ്യോഗസ്ഥർക്ക് വേനൽക്കാലത്തും തണുപ്പ് കാലത്തും വ്യത്യസ്തമായ യൂനിഫോമുകളാണ് നിലവിലുള്ളത്. ജനങ്ങൾക്ക് പോലീസ് ഉദ്യോഗസ്ഥരെ തിരിച്ചറിയുന്നതിന് വേണ്ടിയാണ് യൂനിഫോം മാറ്റം അറിയിക്കുന്നതെന്ന് ആഭ്യന്തര വകുപ്പിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.