ജോലിക്കിടെ തലയിൽ ഇഷ്ടിക വീണ് ഈജിപ്ഷ്യൻ തൊഴിലാളിക്ക് ദാരുണ മരണം

കുവൈത്ത് സിറ്റി :അഹ്മദിയിലെ പാർക്കിൽ ജോലി ചെയ്യുന്നതിനിടെ ഇഷ്ടിക തലയിൽ വീണ് ഈജിപ്ഷ്യൻ തൊഴിലാളിക്ക് ദാരുണ മരണം. ജോലിക്കിടയിൽ ഇയാളെ കാണാത്തതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ചു പോയപ്പോൾ നിർമാണസ്ഥലത്തെ ഒരു കോർണറിലായി മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. തൊഴിലാളികൾ വിവരമറിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും കോൺട്രാക്ടറെയും ദൃക്സാക്ഷികളെയും ചോദ്യം ചെയ്യുകയും ചെയ്തു.