ഗാർഹിക പീഡനം :ഈജിപ്ഷ്യൻ പൗരനെ പോലീസ് തിരയുന്നു

കുവൈത്ത് സിറ്റി :ഗാർഹിക പീഡനത്തിന് ശ്രീലങ്കൻ സ്വദേശിനി കേസ് കൊടുത്തതോടെ ഭർത്താവായ ഈജിപ്‍ഷ്യൻ പൗരനെ പോലീസ് തിരയുന്നു. തന്നെ വടി ഉപയോഗിച്ചു ക്രൂരമായി മർദിക്കുകയും കയ്യിലുണ്ടായിരുന്ന 310 ദിനാർ പിടിച്ചു പറിക്കുകയും ചെയ്തു എന്നാണ് ഇവർ അഹമ്മദി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്. പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു