കുവൈത്തിയെ കബളിപ്പിച്ച് 3000 ദിനാറുമായി സിറിയൻ സ്വദേശി മുങ്ങിയതായി പരാതി

കുവൈത്ത് സിറ്റി :കുവൈത്ത് സ്വദേശിയുടെ കമ്പനിയിൽ അക്കൗണ്ടന്റ് ആയ സിറിയൻ പൗരൻ 3000 ദിനാറുമായി മുങ്ങിയതായി പരാതി. കമ്പനിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാൻ പണം ഇയാളുടെ കയ്യിൽ കൊടുത്തു വിടുകയായിരുന്നു. എന്നാൽ പിന്നീട് അക്കൗണ്ടന്റിന്റെ പ്രതികരണങ്ങൾ ലഭ്യമാകാതിരുന്നതോടെ കുവൈത്തി പോലീസിൽ പരാതിപ്പെടുകയായിരുന്നു.പോലീസ് അന്വേഷണം ആരംഭിക്കുകയും അക്കൗണ്ടന്റിന്റെ പേരിൽ യാത്ര വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.