ജോൺസൻ ആൻഡ് ജോൺസൻ (ജെ ആൻഡ് ജെ )കമ്പനിയുടെ ബേബി ഷാംപൂവിൽ ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങൾ

ന്യൂഡൽഹി : ജോൺസൻ ആൻഡ് ജോൺസൻ (ജെ ആൻഡ് ജെ )കമ്പനിയുടെ ബേബി ഷാംപൂവിൽ ക്യാൻസറിന് കാരണമാകുന്ന ഫോർമാൽഡിഹൈഡിന്റെ ഘടകങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. രാജസ്ഥാനിലെ ഡ്രഗ് കൺട്രോളർ രാജാറാം ശർമയാണ് ഇക്കാര്യം അറിയിച്ചത്. ഏതാനും മാസങ്ങൾക്ക് മുമ്പ് കമ്പനി പുറത്തിറക്കിയ ബേബി പൗഡറിന് നേരെയും സമാനമായ ആരോപണം ഉയർന്നിരുന്നു. ക്യാൻസറിന് കാരണമാകുന്ന ആസ്ബറ്റോസിന്റെ ഘടകം പൗഡറിൽ ഉണ്ടെന്നായിരുന്നു ആരോപണം. എന്നാൽ സർക്കാർ നടത്തിയ പരിശോധനയിൽ ആസ്ബറ്റോസിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിയാത്തതിനാൽ കമ്പനി വീണ്ടും ഉൽപാദനം ആരംഭിക്കുകയായിരുന്നു.