തൊഴിൽ വിപണി: ഇന്ത്യ -കുവൈത്ത് ഓൺലൈൻ ബന്ധത്തിന്റെ തടസ്സങ്ങൾ നീക്കും

കുവൈത്ത് സിറ്റി :തൊഴിൽ വിപണിയിൽ ആളെ കണ്ടെത്തുന്നതിന് കുവൈത്തും ഇന്ത്യയും തമ്മിൽ ഓൺലൈൻ ബന്ധം സ്ഥാപിക്കുന്നത് സംബന്ധിച്ച തടസ്സങ്ങൾ ഉടൻ പരിഹരിക്കുമെന്ന് സാമ്പത്തിക കാര്യ മന്ത്രി മറിയം അൽ അഖീൽ പറഞ്ഞു. ഈ സംവിധാനത്തിലൂടെ ഓൺലൈൻ വഴി തൊഴിലന്വേഷകരുടെ വിവരങ്ങൾ ലഭ്യമാകും. ഇതിലൂടെ യോഗ്യതയുള്ളവരെ മാത്രം റിക്രൂട്ട് ചെയ്യുകയും മനുഷ്യക്കടത്ത് തടയാൻ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു.