പ്രവാസികൾക്ക് അനുകൂലമായ തീരുമാനവുമായി കുവൈത്ത് : ഇനി മുതൽ ഒരു വർഷം പൂർത്തിയാക്കിയാൽ ഫാം വിസ മാറ്റാം

കുവൈത്ത് സിറ്റി :കൃഷി, മത്സ്യ, ആട് വളർത്തൽ, വ്യവസായ മേഖല, എന്നിവിടങ്ങളിലെ ഇഖാമ മാറുന്നതിനുള്ള കാലാവധി ചുരുക്കി ഒരു വർഷമാക്കി മാറ്റി. നിലവിൽ മൂന്ന് വർഷം പൂർത്തിയായാൽ മാത്രമായിരുന്നു ഇഖാമ മാറാൻ അനുവദിച്ചിരുന്നത്. മാൻ പവർ അതോറിറ്റിയുടെ പുതിയ ഉത്തരവ് പ്രകാരം ഇനി മുതൽ ഒരു വർഷം പൂർത്തിയാക്കിയാൽ ഇഖാമ മാറ്റാൻ കഴിയും. എന്നാൽ സമാന സ്വഭാവമുള്ള തൊഴിൽ ചെയ്യുന്നതിന് മാത്രമേ സ്പോൺസർ മാറ്റം അനുവദിക്കുകയുള്ളു.