ഫാസിസത്തെ നേരിടുന്നതിൽ സമുദായം ജാഗ്രത പുലർത്തണം : സമദ്‌ പൂക്കാട്‌

കുവൈത്ത്‌ സിറ്റി:

ഇന്ത്യാ രാജ്യം അഭിമുഖീകരിക്കുന്ന ഗൗരവ വിഷയമാണ്‌ ഫാഷിസമെന്നും അതിനെ വൈകാരികമായി സമീപിക്കാതെ വിവേക പൂർവ്വം നേരിടുന്നതിന്‌ ഗൗരവമായ ഇടപെടൽ എല്ലാ സമുദായങ്ങളുടെയും ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് കോഴിക്കോട്‌ ജില്ലാ മുസ്ലിം ലീഗ്‌ സെക്രട്ടറി എൻ പി അബ്ദുസ്സമദ്‌ പൂക്കാട്‌ പറഞ്ഞു. കുവൈത്ത്‌ കെ എം സി സി കൊയിലാണ്ടി ‌ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു സമദ്‌. കുവൈത്ത്‌ കെ എം സി സി കൊയിലാണ്ടി ‌ നിയോജക മണ്ഡലം പ്രാീഡന്റ്‌ റഊഫ്‌ മഷ്ഹൂർ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. മുൻ നാഷണൽ കമ്മിറ്റി പ്രസിഡന്റ്‌ കുഞ്ഞമ്മദ്‌ പേരാമ്പ്‌ റ‌ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ്‌ കാസർഗോഡ്‌ ജില്ലാ പ്രസിഡന്റ്‌ എം സി കമറുദ്ധീൻ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഏ ജി സി ബഷീർ, അസ്വക്കറ്റ്‌ എം ടി പി ഏ കരീം, എൻ ഇ മുഹമ്മദ്‌, കെ എം സി സി നേതാക്കളായ ഷറഫുദ്ധീൻ കണ്ണേത്ത്‌, എം കെ അബ്ദുറസാഖ്‌, എം ആർ നാസർ, കെ ടി പി അബ്ദുറഹിമാൻ, ബഷീർ ബാത്ത, ‌ടി ടി ഷംസു, ‌ സിറാജ്‌ എരഞ്ഞിക്കൽ, ഫാസിൽ കൊല്ലം, ഡോക്ടർ മുഹമ്മദലി, എച്ച്‌ ഇബ്രാഹിം കുട്ടി, ഫാറൂഖ്‌ ഹമദാനി, സുബൈർ നന്തി, മജീദ്‌ നന്തി, ഫവാസ്‌ കാറ്റോടി, അനുഷാദ്‌ തിക്കോടി, ഗഫൂർ മമ്മു, ബഷീർ മേലടി, പി വി ഇബ്രാഹിം പ്രസംഗിച്ചു. ടി വി ഫൈസൽ ഖിറാത്ത്‌ നടത്തി.