കുവൈത്തിൽ അപകടത്തിൽ പെട്ട യുവാവ് സുമനസ്സുകളുടെ കാരുണ്യം തേടുന്നു

കുവൈത്ത് സിറ്റി :വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റത്തിനെ തുടർന്ന് മൂന്നു മാസം അബോധാവസ്ഥയിലായിരുന്ന ശിഹാബുദ്ദീൻ സുമനസ്സുകളുടെ സഹായം തേടുന്നു ഒമ്പത് മാസം മുമ്പ് വീട്ടു ഡ്രൈവറായി കുവൈത്തിലെത്തിയ ശിഹാബിന് നാലുമാസം മുമ്പ് നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേൽക്കുകയിരുന്നു.മൂന്നുമാസം കുവൈത്തിലെ അദാൻ ഹോസ്പിറ്റലിൽ അബോധാവസ്ഥയിൽ ചികിത്സയിലായിരുന്നു .ഹൃദയസംബന്ധമായ അഞ്ചു ശസ്ത്രക്രിയയും കാലിന് രണ്ട് ശസ്ത്രക്രിയയും നടത്തി.ഇതിന്റെ ഫലമായി 75% സംസാര ശേഷി  ഇദ്ദേഹത്തിന് നഷ്ടപ്പെട്ടു .സ്‌പോൺസറുടെ ഭാഗത്ത് നിന്നും സഹായമൊന്നും ലഭ്യമല്ലാതായതോടെ കടുത്ത സാമ്പത്തിക ബുദ്ദിമുട്ടിലൂടെയാണ് ഇവർ കടന്നു പോകുന്നത്.ഇപ്പോൾ ഫർവാനിയയിൽ ബന്ധുക്കളുടെ കൂടെ കഴിയുന്ന ശിഹാബിന് തുടർ ചികിൽസയ്‌ക്കായി നാട്ടിലേക്ക് മടങ്ങുന്നതിന് പ്രവാസി സഹോദരങ്ങളുടെ കാരുണ്യം ആവശ്യമാണ് .കൂടുതൽ വിവരങ്ങൾക്ക് 0096550506882(ബഷീർ )0096560732301(ശിഹാബ് )എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്