രോഗ ഭീതി :കുവൈത്ത് മൃഗശാലയിൽ 18 ജീവികളെ കൊന്നു

കുവൈത്ത് സിറ്റി :അണുബാധ സ്ഥിരീകരിക്കപ്പെട്ടതിനെ തുടർന്ന് ഒമരിയയിലെ കുവൈത്ത് മൃഗശാലയിൽ നിന്നും 18 ജീവികളെ കൊന്നൊടുക്കി മൃഗശാല ഡയറക്‌ടർ നാസർ അൽ അതിയ്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയത് ദിവസങ്ങൾക്ക് മുമ്പ് മൃഗങ്ങൾക്ക് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് മൃഗശാല അടക്കുകയും സന്ദർശകർക്ക് പ്രവേശന വിലക്കേർപ്പെടുത്തുകയും ചെയ്‌തിരുന്നു .ഇതോടെ സംശയമുള്ള മൃഗങ്ങളുടെ രക്ത സാമ്പിളുകൾ ലബോറട്ടറിയിൽ വെച്ചു പരിശോധിക്കുകയും രോഗം സ്ഥിരീകരിച്ചവയെ കൊല്ലുകയും ചെയ്‌തു .ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നുംമൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയല്ലാതെ രോഗം പകരില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി . സസ്യ ബുക്കുകളായ ജീവികളിലാണ് രോഗം കണ്ടെത്തിയത് .രോഗ മുക്തമാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ മൃഗശാല പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുകയുള്ളൂ എന്നും അദ്ദേഹം അറിയിച്ചു