കെ ഐ ജി കുവൈത്ത് സംഘടിപ്പിക്കുന്ന ടാലന്റീൻ -2019 വിനോദ വൈജ്ഞാനിക പഠന ക്യാമ്പ് നാളെ മുതൽ

കുവൈറ്റ് സിറ്റി: കൗമാരക്കാരായ വിദ്യാര്ത്ഥി വിദ്യാര്ത്ഥിനികളുടെ വ്യക്തിത്വ വികാസവും വൈജ്ഞാനിക വളര്ച്ചയും ലക്ഷ്യം വെച്ച് കെ.ഐ.ജി കുവൈത്ത് സംഘടിപ്പിക്കുന്ന ‘ടാലന്റീന് 2019 ‘വൈജ്ഞാനിക പഠന ക്യാമ്പ് നാളെ മുതൽ വഫറ സിദ് റ ഫാമില്‍ ആരംഭിക്കും.

എം. ഇ. എസ്. പ്രസിഡണ്ടും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ.ഫസല്‍ ഗഫൂര്‍ , പ്രശസ്ത കരിയര്‍ ട്രെയിനറും സൊസൈറ്റി ഫോർ എഡ്യൂക്കേഷണൽ റീസേർച്ച് ചെയർമാനമായ ഡോ. മഹ് മൂദ് ശിഹാബ് , ഡല്‍ഹി ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന ക്വില്‍ ഫൌണ്ടേഷന്‍ ഡയരക്ടര്‍ കെ.കെ സുഹൈല്‍ എന്നിവര്‍ മുഖ്യ അതിഥികളായി പങ്കെടുക്കും. കുവൈത്ത് യൂണിവേഴ്സിറ്റി പ്രൊഫസറും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ ഡോക്ടർ യാസർ അൽ നഷ്‌മി ക്യാമ്പ് ഉത്ഘാടനം നിർവഹിക്കും. ഏപ്രില്‍ 4 വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന ക്യാമ്പില്‍ ആധുനിക സാങ്കേതിക വിദ്യകള് പരമാവധി പ്രയോജനപ്പെടുത്തി വിശ്വാസം, സംസ്കാരം, ശാസ്ത്രസാങ്കേതികം, വ്യക്തിത്വ വികാസം, കരിയര്, കുടുംബ-സുഹൃദ് ബന്ധങ്ങൾ , ഇന്ഫര്മേഷന് ടെക്നോളജി, വൈദ്യശാസ്ത്രം, പരിസ്ഥിതി, ചരിത്രം, മീഡിയ, വാനനിരീക്ഷണം തുടങ്ങിയ വിവിധ വിഷയങ്ങളില് ശറഫുദ്ധീൻ സൂഫി, സക്കീർ ഹുസൈൻ തുവ്വൂർ, ഫൈസൽ മഞ്ചേരി, അൻവർ സയീദ്, ഡോക്ടർ അമീർ അഹമ്മദ്, മുഹമ്മദ് മുസ്തഫ, മുനീർ അഹമ്മദ് , റഫീഖ് ബാബു, നജീബ് വി എസ്, അബ്ദുൽ റസാഖ് നദ്‌വി എന്നിവർ ക്ളാസുകളെടുക്കും. 8 മുതല് 12 വരെ ക്ളാസുകളില് പഠിക്കുന്ന വിദ്യാര്ത്ഥി വിദ്യാര്ത്ഥിനികളിൽ പേര് രജിസ്റ്റർ ചെയ്ത 120 പേർക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം . സാജിദ് എ സി, മറിയം മൊയ്തു എന്നിവർ നേതൃത്വ൦ നൽകുന്ന വിവിധ വിനോദ പരിപാടികളും ഉണ്ടാവും.