കേരളത്തെ മുക്കിയ പ്രളയം :ഡാം തുറന്നതിൽ പാളിച്ചയെന്ന് ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി റിപ്പോർട്ട് സർക്കാരിന് കുരുക്കാകും

സംസ്ഥാനത്ത് പ്രളയമുണ്ടാക്കിയത് ഡാമുകൾ തുറന്ന് വിട്ടതിലെ അപാകതകൾ മൂലമെന്ന് ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി റിപ്പോർട്ട് .കേരളത്തിലെ മിക്ക ജില്ലകളെയും വലിയ രീതിയിൽ ബാധിച്ച പ്രളയം മനുഷ്യനിർമിതമാണെന്ന റിപ്പോർട്ട് സംസ്ഥാന സർക്കാരിന് വൻ തിരിച്ചടിയാണ് .ഇക്കാര്യത്തിൽ വിശദമായ ജുഡീഷ്യൽ അന്വേഷണം ഉണ്ടാകണമെന്നും ഭാവിയിൽ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അമിക്കസ് ക്യുറി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു