ഡ്രൈവിങ് ലൈസൻസ് സുപ്രധാന തീരുമാനവുമായി ഭരണകൂടം

കുവൈറ്റ്‌ സിറ്റി :
കുവൈത്തിൽ ഡ്രൈവിങ് ലൈസൻസ് സംബന്ധമായ ഇടപാടുകൾ ഒാൺലൈനാകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. സ്വദേശികളുടെ ലൈസൻസ് സംബന്ധിച്ച് ഇടപാടുകൾ രണ്ടു മാസത്തിനകം ഒാൺലൈനാക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അൽ അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു. സെൽഫ് സർവിസ് കിയോസ്കുകൾ ഉപയോഗിച്ചു ഉപയോക്താക്കൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭ്യമാക്കുന്ന ഒാേട്ടാമാറ്റഡ് സംവിധാനമാണ് നിലവിൽ വരാൻപോകുന്നത് . ഒാൺലൈനായി അപേക്ഷ സ്വീകരിക്കുന്നതിന് വേണ്ടി ആഭ്യന്തര മന്ത്രാലയം ഇലക്ട്രോണിക് വിൻഡോ സൗകര്യംകൂടി ഏർപ്പെടുത്തും. ഇതുസംബന്ധിച്ച് ഏതാനും ജീവനക്കാർക്ക് പരിശീലനം നൽകി.
സ്വദേശികളുടെ ഇടപാടുകൾ മാത്രമാണ് ആദ്യഘട്ടത്തിൽ ഓൺലൈനാകുന്നതെങ്കിലും പതിയെ വിദേശികൾക്കും ബാധകമാക്കിയേക്കും . 15 സെൽഫ് സർവിസ് കിയോസ്കുകൾ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.ലൈസൻസ് പുതുക്കൽ, വിതരണം, നഷ്ടപ്പെടുക കേടുവരിക തുടങ്ങിയ കാരണങ്ങൾക് പകരം ലൈസൻസ് നൽകൽ തുടങ്ങിയവയെല്ലാം കിയോസ്കുകൾ വഴി സാധിച്ചേക്കും. കൂടുതൽ നിലവാരമുള്ള ന്യൂ ജെനെറേഷൻ ലൈസൻസുകൾ വിതരണം ചെയ്യാനും പദ്ധതിയുണ്ട്. പദ്ധതിയുടെ നടത്തിപ്പിനായി വിദഗ്ധ സമിതിയെയും ഏർപ്പെടുത്തിയിട്ടുണ്ട്