ക്ഷേമനിധി കൈമാറി

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഫിന്റാസ് യൂണിറ്റ് അംഗമായിരിക്കെ മരണമടഞ്ഞ സദാനന്ദൻ പിള്ളയുടെ ക്ഷേമനിധി തുക അദ്ദേഹത്തിന്റെ കുടുംബത്തിന് ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ കൈമാറി. ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം പി വേണു, സിപിഐഎം ഏരിയ കമ്മിറ്റി അംഗം വിജയകുമാർ, സുരേഷ് മത്തായി, കല കുവൈറ്റ് പ്രവർത്തകരായ സ്‌കറിയ ജോൺ, സജിത സ്‌കറിയ എന്നിവർ സന്നിഹിതരായിരുന്നു.